കൽപ്പറ്റ

കരുതലോടെ കൗമാരം: തരിയോട് ജി.എച്ച്.എസ്.എസില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

കരുതലോടെ കൗമാരം: തരിയോട് ജി.എച്ച്.എസ്.എസില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

തരിയോട്: കൗമാരക്കരുത്തും സര്‍ഗാത്മകതയും നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണമെന്ന ആഹ്വാനവുമായി തരിയോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ  ഭാഗമായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ പരിപാടിയില്‍ എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ അച്ചൂരാനം 'കരുതലോടെ കൗമാരം' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.വ്യക്തിജീവിതത്തിലും സമൂഹത്തിലും വിനാശകരമായ ശീലങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും കൗമാരക്കാര്‍ പുലര്‍ത്തേണ്ട ജാഗ്രതയും അദ്ദേഹം വിശദീകരിച്ചു. തെറ്റായ പ്രവണതകളോട് 'നോ' പറയാനുള്ള ആര്‍ജവം നേടണമെന്നും,കല, കായികം,വായന തുടങ്ങിയ സര്‍ഗാത്മക മേഖലകളില്‍ സജീവമായി പുതിയ കാലത്തിന്റെ കാവലാളുകളായി മാറണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു.


വിദ്യാര്‍ത്ഥി പ്രതിനിധികളായ ഹേമ മോഹനന്‍,വിഘ്‌നേഷ് ദേവ്,അധ്യാപികയായ എ.ജിനി മുതലായവര്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ സി.സി.ഷിജി സ്വാഗതവും സ്റ്റുഡന്റ് എന്റിച്ച്‌മെന്റ് പ്രോഗ്രാം  കോഓര്‍ഡിനേറ്റര്‍ കെ.ഡി.ചാക്കോ നന്ദിയും രേഖപ്പെടുത്തി. വിദ്യാര്‍ത്ഥികളില്‍ ക്രിയാത്മകമായ ജീവിതവീക്ഷണവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിന് സെമിനാര്‍ ഏറെ സഹായകമായി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ