കൽപ്പറ്റ

എസ്ഡിപിഐ മുന്‍ വയനാട് ജില്ലാ സെക്രട്ടറി മുസ്‌ലിം ലീഗില്‍ അംഗത്വമെടുത്തു

എസ്ഡിപിഐ മുന്‍ വയനാട് ജില്ലാ സെക്രട്ടറി മുസ്‌ലിം ലീഗില്‍ അംഗത്വമെടുത്തു

കല്‍പ്പറ്റ: എസ്.ഡി.പി.ഐ മുന്‍ വയനാട് ജില്ലാ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ സമദ് പിലാക്കാവ് മുസ്‌ലിം ലീഗില്‍ അംഗത്വമെടുത്തു. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, ജില്ലാ ഭാരവാഹികളായ എം. മുഹമ്മദ് ബഷീര്‍, പി.പി. അയ്യൂബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മുസ്‌ലിം ലീഗ് നേതാക്കളായ സലീം മേമന, ഹംസ കടവന്‍, ഹുസൈന്‍ കുഴിനിലം 
പി വി എസ് മൂസ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മുനിസിപ്പല്‍ ഭാരവാഹികളായ അര്‍ഷാദ് ചെറ്റപ്പാലം, കടവത്ത് ഷറഫുദ്ധീന്‍, ഹംസ ഇസ്മാലി, സലീം ആയാത്ത്,സമീര്‍ എം.എ, പി.ടി. ഉസ്മാന്‍, നവാബ്, ഷുഹാദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ