കണിയാമ്പറ്റ: സ്വാര്‍ഥത മുച്ചൂടും ബാധിച്ച വര്‍ത്തമാന കാലത്ത് സാമൂഹ്യ സേവനത്തിന് സ്വയം സന്നദ്ധരാവുന്ന വര്‍ ഏറെ മഹത്വമുള്ളവരാണെന്നും സാമൂഹ്യ സേവനം ഇല്ലാതായാല്‍ മനുഷ്യരാശിയുടെ നില നില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും എസ് കെ ജെ എം ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ വി എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ പറഞ്ഞു. മില്ലുമുക്ക് ജവാഹിറുല്‍ ഉലൂം കോളേജില്‍ വെച്ച് നടത്തിയ കിഫായ അംഗങ്ങളുടെ പ്രീ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡണ്ട് അശ്‌റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 70 ാം വാര്‍ഷികത്തിന്റെ ഭാഗമായി മയ്യിത്ത് പരിപാലനം , ആതുര ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കായി രൂപം നല്‍കുന്ന സന്നദ്ധ വിഭാഗമാണ് കിഫായ. ജനുവരി ആറിന് മലപ്പുറത്ത് നടക്കുന്ന കിഫായ സമര്‍പ്പണത്തിന്റെ മുന്നോടിയായാണ് ജില്ലകളില്‍ പ്രീ ക്യാംപ് നടന്നു വരുന്നത്. ആനമങ്ങാട് അബൂബക്കര്‍ മുസ് ലിയാരുടെ ഖബ്ര്‍ സിയാറത്തോടെയാണ് തുടക്കം കുറിച്ചത്. ടി വി അബ്ദുറഹ് മാന്‍ ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സാമൂഹ്യ സേവനത്തിന്റെ ഇസ് ലാമിക മാനം എന്ന വിഷയത്തില്‍ അബ്ബാസ് വാഫി ചെന്ദ ലോട് ക്ലാസെടുത്തു. ജില്ലാ ഭാരവാഹികളായ അബ്ദുല്‍ മജീദ് അന്‍സ്വരി, അബ്ദു റസാഖ് ദാരിമി, പ്രിന്‍സിപ്പാള്‍ സുലൈമാന്‍ ബാഖവി മച്ചൂര്‍ നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും കിഫായ ജില്ലാ ചെയര്‍മാന്‍ ഇസ്മായില്‍ ദാരിമി ആനപ്പാറ നന്ദിയും പറഞ്ഞു
അഭിപ്രായങ്ങൾ (Comments)