കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍( ഇ എല്‍ സി) മുഖേന കോളേജ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ രചനാ മത്സരങ്ങളിലെ ജില്ലാതല വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി വിതരണം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി മുന്നോട്ട് വരികയും വേണമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന വിഷയങ്ങളില്‍ സാധ്യമായ എല്ലാ പരിഹാരങ്ങളും നടപ്പിലാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാതല ഉപന്യാസ രചനാ മത്സരത്തില്‍ പുല്‍പ്പള്ളി വിജയ എച്ച്.എസ്.എസിലെ എം.എസ്. ദേവനന്ദ ഒന്നാം സ്ഥാനം നേടി. കല്ലോടി സെന്റ് ജോസഫ് എച്ച്.എസ്.എസിലെ എസ്.പി. ഷിയ, ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസിലെ നിതാര സാബു എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. കോളേജ് വിഭാഗത്തില്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ കെ. ബഹീജ് അംജാദ് ഒന്നാം സ്ഥാനവും പൂമല സി.പി.ജി.എസ്.എസ്.ഡബ്ല്യുവിലെ ഐലിന്‍ മരിയ അബി രണ്ടാം സ്ഥാനവും നേടി.
ജില്ലാതല ക്വിസ് മത്സരത്തില്‍ പനമരം ജി.എച്ച്.എസ്.എസിലെ അമ്‌റിന്‍ ഫസാന്‍, തരിയോട് ജി.എച്ച്.എസ്.എസിലെ പി. കീര്‍ത്തന എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാനന്തവാടി ജി വി എച്ച് എസ് എസിലെ മാര്‍ട്ടിന്‍ തോമസ് രണ്ടാം സ്ഥാനവും നേടി. കോളേജ് വിഭാഗത്തില്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ സി. ഹിബാന്‍ ഒന്നാം സ്ഥാനവും മാനന്തവാടി കെ.യു.സി.യിലെ ടി. ആദില്‍ രണ്ടാം സ്ഥാനവും നേടി. നിയോജക മണ്ഡലതലങ്ങളില്‍ 210 വിദ്യാര്‍ത്ഥികളും ജില്ലാതലത്തില്‍ 60 വിദ്യാര്‍ത്ഥികളും മത്സരങ്ങളില്‍ പങ്കെടുത്തു. ജില്ലാതലത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു അധ്യക്ഷനായി. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ കെ. മനോജ് കുമാര്‍, സുരേഷ് ബാബു, ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ വാര്യര്‍, ജില്ലാ സ്വീപ്പ് നോഡല്‍ ഓഫീസര്‍ പി.യു. സിതാര, ഇ.എല്‍.സി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സിനീഷ് ജോസഫ്, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)