കല്‍പ്പറ്റ: ഇ മാലിന്യമുക്ത വയനാട് പ്രഖ്യാപനം നവംബര്‍ 27ന് വൈകിട്ട് നാലിന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംഘാടക സമിതി യോഗം ചേര്‍ന്നു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
പ്രോഗ്രാം, റിസപ്ഷന്‍, സ്‌റ്റേജ് അറേഞ്ച്‌മെന്റ്, മൊമെന്റോ, വിളംബരജാഥ തുടങ്ങി വിവിധ സബ് കമ്മിറ്റികള്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം കലാമുദ്ദീന്‍, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു,
ശുചിത്വ മിഷന്‍ കോ ഓര്‍ഡനേറ്റര്‍ കെ.എസ് സജീഷ്, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)