തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി പത്ത് വീടുകള്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച് നല്‍കിയതിന്റെ പൊതുസമ്മേളനം മേപ്പാടി സി.എസ്.ഐ ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ചു. ദുരന്തബാധിതര്‍ക്ക് സുരക്ഷിതമായ ഭവനവും പുതിയൊരു ജീവിതവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ റവ. ഡോ. ടി. ഐ. ജെയിംസ് (വര്‍ക്കിംഗ് കമ്മിറ്റി അംഗം) പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കെനെറ്റ് ലാസര്‍ (ലേ സെക്രട്ടറി) സ്വാഗതപ്രസംഗം നടത്തി. പദ്ധതിയുടെ റിപ്പോര്‍ട്ട് രൂപതാ ട്രഷറര്‍ റവ. സി. കെ. ഷൈന്‍ അവതരിപ്പിച്ചു.സിഎസ്‌ഐ മലബാര്‍ രൂപതാ ബിഷപ്പ് റൈറ്റ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍ അധ്യക്ഷത വഹിച്ചു. സിഎസ്‌ഐ മധ്യകേരള രൂപതാ ബിഷപ്പ് റൈറ്റ് റവ. ഡോ. മലയ്യില്‍ സാബു കോശി ചെറിയാന്‍ ഉദ്ഘാടന പ്രസംഗം നടത്തി.
സിഎസ്‌ഐ കര്‍ണാടക സെന്‍ട്രല്‍ രൂപതാ ബിഷപ്പ് റൈറ്റ് റവ. ഡോ. വിന്‍സെന്റ് വിനോദ് കുമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഒരാള്‍ നന്ദി അറിയിച്ചു സംസാരിച്ചു.തുടര്‍ന്ന് നടന്ന അനുമോദന ചടങ്ങില്‍ മധ്യകേരള രൂപതാ ക്ലര്‍ജി സെക്രട്ടറി റവ. സജി കെ. സാം, കര്‍ണാടക സെന്‍ട്രല്‍ രൂപതയിലെ ഈസ്റ്റ് പരേഡ് ചര്‍ച്ച് വികാരിയും ചെയര്‍മാനുമായ റവ. ക്രിസ്റ്റി ജ്ഞാനദാസന്‍, സിഎസ്‌ഐ തിരുച്ചി–തഞ്ചാവൂര്‍ പ്രതിനിധി റവ. സുദര്‍ശനന്‍, മധ്യകേരള രൂപതാ യൂത്ത് ജനറല്‍ സെക്രട്ടറി റവ. ലിനോ എസ്. ജോണ്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗം വിനോദ് തരയില്‍, പ്രോപ്പര്‍ട്ടി സെക്രട്ടറി ജോണ്‍സണ്‍ ആന്റോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ചടങ്ങിന് റവ. ജേക്കബ് ഡാനിയേല്‍ നന്ദി രേഖപ്പെടുത്തി. മേപ്പാടി സിഎസ്‌ഐ ഹോളി ഇമ്മാനുവല്‍ ചര്‍ച്ച് വികാരി റവ. ജോ വര്‍ഗീസ് മലയിലാണ് സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്.ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിലൂടെ പ്രതീക്ഷയും സുരക്ഷിതത്വവും പകര്‍ന്നുനല്‍കുന്ന ആര്‍ദ്രം പദ്ധതി മാനുഷിക ഐക്യദാര്‍ഢ്യത്തിന്റെയും കരുതലിന്റെയും മാതൃകയായി മാറി.
ഥീൗ ലെിേ
അഭിപ്രായങ്ങൾ (Comments)