കൽപ്പറ്റ

വയനാട് ജില്ലാ കലോത്സവത്തില്‍ സജീവമായി മുട്ടില്‍ എന്‍എസ്എസ് യൂണിറ്റ് 

വയനാട് ജില്ലാ കലോത്സവത്തില്‍ സജീവമായി മുട്ടില്‍ എന്‍എസ്എസ് യൂണിറ്റ് 

മുട്ടില്‍ : ജില്ലാ കലോത്സവത്തിന്റെ മുന്നോടിയായി മുട്ടില്‍ ഡബ്ല്യുഒവിഎച്ച്എസ്എസ് എന്‍എസ്എസ്  യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഒരുക്കങ്ങള്‍ ശ്രദ്ധേയമായി. പ്രധാന പ്രവേശന കവാടത്തോട് ചേര്‍ന്ന് മുള കൊണ്ട് നിര്‍മ്മിച്ച തനതിടം മനോഹരമായ കാഴ്ച വിരുന്നൊരുക്കി. രാത്രി വൈകിയും പ്രവര്‍ത്തന നിരതരായാണ് വിദ്യാര്‍ഥികള്‍ ഇരിപ്പിടം സജ്ജമാക്കിയത്. കലോത്സവത്തിന് എത്തുന്നവര്‍ക്ക് ഫോട്ടോ എടുക്കാന്‍ സജ്ജമാക്കിയ ഇന്‍സ്റ്റാഗ്രാം മിറര്‍, ബട്ടര്‍ ഫ്‌ലൈ കോര്‍ണര്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിനോദത്തിനായി തയാറാക്കിയ പസില്‍സ് തുടങ്ങി നിരവധി ഒരുക്കങ്ങളാണ് ചടട യൂണിറ്റിന്റെ നേതൃത്വത്തില്‍ മേളയുടെ ഭാഗമായി നടത്തുന്നത്. 
അതിഥികളെ സ്വീകരിക്കുന്നതിലും ഭക്ഷണ വേദിയിലുമൊക്കെ സേവന നിരതരാണ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍.സഫ്‌വാന്‍ മാസ്റ്റര്‍ പ്രോഗ്രാം ഓഫീസറും ഷെഹിന്‍ ഷാ സഹല്‍, നഹ മെഹറ, മുഹമ്മദ് ഫാദില്‍, അഫ്ര ഫാത്തിമ എന്നിവര്‍ വളണ്ടിയര്‍ ലീഡേഴ്‌സുമാണ്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ