റിപ്പണ്‍: റിപ്പണ്‍ ഫുട്‌ബോള്‍ അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും ജേഴ്‌സി വിതരണവും സംഘടിപ്പിച്ചു. മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കേശവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ആസിഫ് സഹീര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.പരിപാടിയില്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ യഹിയാഖാന്‍ തലക്കലിനെ ആദരിച്ചു. കൂടാതെ സീനിയര്‍ താരങ്ങളെയും മുന്‍ സന്തോഷ് ട്രോഫി താരവും കേരള ഫുട്‌ബോള്‍ ടീമിന്റെ ഹെഡ് കോച്ചുമായ കെ.സി. ജംഷാദിനെയും നാടിന്റെ അഭിമാനമായ കലാകാരന്മാരായ ജാബിര്‍ ഷാ വയനാട്, നിഷാദ് വയനാട് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
അക്കാദമി പ്രസിഡന്റ് ഫസല്‍ അലി സി.പി സ്വാഗതം ആശംസിച്ചു. ടി.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷഹര്‍ബാന്‍ സൈതലവി, വാര്‍ഡ് മെമ്പര്‍മാരായ സുരേഷ് ബാബു, കെ.കെ. സാജിത, ഷൈബാന്‍ സലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഫീര്‍ പിച്ചന്‍ നന്ദി പറഞ്ഞു.
കായികരംഗത്ത് പുതിയ പ്രതീക്ഷകള്‍ക്ക് വഴിതുറക്കുന്ന ചടങ്ങില്‍ നിരവധി കായികപ്രേമികളും നാട്ടുകാരും പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)