തുടര്‍ച്ചയായ നാലാം തവണയും നാടോടിനൃത്തത്തില്‍ സംസ്ഥാന വേദിയിലേക്ക് യോഗ്യത നേടിടി.എസ് ആദികൃഷ്ണ കലോത്സവ വേദിയിലെ താരമായി. 45ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്തത്തിലാണ് ഒന്നാം സ്ഥാനത്തോടെ ജി.വി.എച്ച്.എസ്.എസ് അമ്പലവയലിലെ ടി.എസ് ആദികൃഷ്ണ സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടിയത്. കഴിഞ്ഞ മൂന്ന് തവണയും സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ ആദികൃഷ്ണ ഇത്തവണയും മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്.
നഴ്സറി കാലം മുതല്‍ നൃത്തത്തോടുള്ള ഇഷ്ടമാണ് ആദികൃഷ്ണയെ ഈ മേഖലയിലേക്ക് എത്തിച്ചത്. ചെറുപ്രായത്തില്‍ തുടങ്ങിയ പരിശീലനം ഇന്നും തുടരുന്നു. ഗുരുവായ അനില്‍കുമാറിന്റെ കീഴിലാണ് നൃത്തപഠനം. ഓരോ മത്സരവും പുതിയ അനുഭവമായും കൂടുതല്‍ മികവ് നേടാനുള്ള അവസരമായുമാണ് ആദികൃഷ്ണ കാണുന്നത്.
പഠനത്തോടൊപ്പം നൃത്തപരിശീലനവും മുന്നോട്ടുകൊണ്ടുപോകുന്ന ആദികൃഷ്ണയ്ക്ക് കുടുംബത്തിന്റെ പിന്തുണയും കരുത്താകുന്നു. ശശീന്ദ്രന് നായരുടെയും മിനിമോളുടെയും മകളായ ആദികൃഷ്ണ താഴത്തൂര്‍ സ്വദേശിനിയാണ്.
അഭിപ്രായങ്ങൾ (Comments)