കല്‍പ്പറ്റ: 'പ്രകൃതിചികിത്സയിലൂടെ ആരോഗ്യമുള്ള ഭാരതം' എന്ന പ്രമേയത്തില്‍ വയനാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 9-ാമത് പ്രകൃതി ദിനാചരണം സംഘടിപ്പിച്ചു .ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സല്‍മ മോയിന്‍ അധ്യക്ഷത വഹിച്ചു. എച്ച്എംസി അംഗം റെജി ഓലിക്കരോട്ട് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. യോഗാ & നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശിഖ് ഹസ്സന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ആശുപത്രി ജീവനക്കാര്‍ക്കായി യോഗ& നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി നായര്‍ ചെയര്‍ യോഗ പരിശീലന ക്ലാസ് നടത്തി. ചടങ്ങില്‍ ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രഷീല കെ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത കെ നന്ദിയും പറഞ്ഞു.
പ്രകൃതിയുമായി ഇണങ്ങുന്ന ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക, ആരോഗ്യസംരക്ഷണത്തില്‍ പ്രകൃതിചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ദിനാഘോഷത്തിന്റെ ഭാഗമായി യോഗ ഡാന്‍സ്, യോഗാസന മത്സരം, ക്വിസ് മത്സരം, ആരോഗ്യകരമായ ഭക്ഷണവിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള മത്സരം എന്നിവ സംഘടിപ്പിച്ചു. ആശുപത്രിയിലെ ജീവനക്കാരും രോഗികളും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)