കൽപ്പറ്റ

വനിതാ ശിശു വികസന വകുപ്പിന്റെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്കുള്ള അവാര്‍ഡ് കെ.ഷംനയ്ക്ക് 

വനിതാ ശിശു വികസന വകുപ്പിന്റെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്കുള്ള അവാര്‍ഡ് കെ.ഷംനയ്ക്ക് 

കല്‍പ്പറ്റ: വനിതാ ശിശു വികസന വകുപ്പിന്റെ 2025-26 വര്‍ഷത്തെ മികച്ച ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡിന് കല്‍പ്പറ്റ ഐ സിഡിഎസ് പ്രോജക്ടിലെ ഷംന.കെ അര്‍ഹയായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി അങ്കണവാടി വഴി നടപ്പിലാക്കിയ കൃത്രീമ മധുരം ഒഴിവാക്കുന്നതിന്നായി ആരംഭിച്ച 'നോ മിഠായി ക്യാമ്പയിന്‍', പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പുസ്തക സമാഹരണ യജ്ഞമായ 'പുസ്തകവട്ടി', കുട്ടികളില്‍ കൃഷി പാഠം നല്‍കുന്നതിന്നായി ആരംഭിച്ച 'കുട്ടിവിത്ത് ബാങ്ക്', കുട്ടികളിലെ സര്‍ഗ്ഗവാസനകള്‍ വളര്‍ത്താന്‍ രൂപം നല്‍കിയ 'ആകാശമിഠായി' ആര്‍ട്ട് ചലഞ്ച്, സ്വീപ് വയനാടിന്റെ തിരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പയിനില്‍ അങ്കണവാടി തലത്തില്‍ നടത്തിയ ബോധവത്കരണ പരിപാടികള്‍, എസ്.ടി ഉന്നതികള്‍ കേന്ദ്രീകരിച്ചുള്ള പോഷക പാചക പഠന ക്ലാസുകള്‍, ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീ ശാക്തീകരണ പരിപാടികള്‍, വകുപ്പ് നിര്‍ദേശിച്ച പരിപാടികളുടെ ഫലപ്രദമായ നടത്തിപ്പ്, വാര്‍ഷിക പദ്ധതി നിര്‍വഹണം, അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ തുടങ്ങി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. 2021 ഇല്‍ ജോലിയില്‍ പ്രവേശിച്ച്  വേങ്ങപ്പള്ളി, കോട്ടത്തറ എന്നീ പഞ്ചായത്തുകളില്‍ സേവനം അനുഷ്ഠിച്ചു. പടിഞ്ഞാറത്തറ സ്വദേശിയാണ്.  അരീക്കോട് ഐസിഡിഎസിലെ അങ്കണവാടി വര്‍ക്കര്‍ മൈമൂനയുടെയും അബ്ദുള്‍ സമദിന്റെയും മകളാണ്. ഭര്‍ത്താവ്: ജിജിത്ത് സി പോള്‍, മകള്‍: ജഹനാര ഗലിയ.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ