കൽപ്പറ്റ

ഭൂപരിഷ്‌കരണം 2.0 റദ്ദാക്കണമെന്ന് ഭൂ അവകാശ വികസന സമിതി; മാര്‍ച്ചും ധര്‍ണ്ണയും നടത്തി. 

ഭൂപരിഷ്‌കരണം 2.0 റദ്ദാക്കണമെന്ന് ഭൂ അവകാശ വികസന സമിതി; മാര്‍ച്ചും ധര്‍ണ്ണയും നടത്തി. 

കല്‍പ്പറ്റ: കോര്‍പ്പറേറ്റുകള്‍ക്കും വാണിജ്യ പ്രഭുക്കള്‍ക്കും വേണ്ടി വി.ഡി. സതീശന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ ഭൂപരിഷ്‌കരണം 2.0 റദ്ദാക്കുക, വിദേശ കമ്പനി ഹാരിസണും ഭൂ മാഫിയകളും നിയമവിരുദ്ധമായി കയ്യടക്കിയ മുഴുവന്‍ ഭൂമിയും തിരിച്ച് പിടിക്കുക, തോട്ടം തൊഴിലാളികള്‍ക്കും ദലിത് ആദിവാസി ഇതര ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഭൂ അവകാശ വികസന സമിതി വയനാട് ജില്ലാ കമ്മി നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് ഉത്ഘാടനം ചെയ്തു. സമിതി കണ്‍വീനര്‍ ബിനു. വി.കെ സ്വാഗതം ആശംസിച്ചു. ചെയര്‍പേഴ്‌സണ്‍ കുമാര്‍ വി.ടി അദ്ധ്യക്ഷത വഹിച്ചു. 

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കണ്‍വീനര്‍ ഡോ. പി. ജി. ഹരി, പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡണ്ട് വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍, രമേശന്‍ കൊയാലിപ്പുര (ഗോത്ര മഹാസഭ) കെ.വേലപ്പന്‍ (കേരള ദളിത് പാന്തേര്‍സ്), ഗൗരി തിരുനെല്ലി, ഭൂസമരസമിതി കണ്‍വീനര്‍ എം കെ. ഷിബു തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സി.ജെ. ജോണ്‍സണ്‍, ബിജി ലാലിച്ചന്‍, രാജേഷ്, രമേശന്‍ , ഇ. ശങ്കരന്‍, കേശവന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ