കൽപ്പറ്റ

തയ്യല്‍ തൊഴിലാളി ക്ഷേമ ബോര്‍ഡിലേക്ക് തയ്യല്‍ തൊഴിലാളി സംഘ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി 

തയ്യല്‍ തൊഴിലാളി ക്ഷേമ ബോര്‍ഡിലേക്ക് തയ്യല്‍ തൊഴിലാളി സംഘ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി 

കല്‍പ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് വയനാട് ജില്ലാ തയ്യല്‍ തൊഴിലാളി സംഘിന്റെ (ബിഎംഎസ്) നേതൃത്വത്തില്‍ കല്‍പ്പറ്റയിലെ തയ്യല്‍ തൊഴിലാളി ക്ഷേമ ബോര്‍ഡിലേക്ക് ധര്‍ണ്ണ നടത്തി.ക്ഷേമ ബോര്‍ഡുകളില്‍ ഭരണകക്ഷിയുമായി ബന്ധപ്പെട്ടവരെ ജീവനക്കാരായി തിരുകിക്കയറ്റുന്ന നടപടി അവസാനിപ്പിക്കണമെന്നും പിഎസ്‌സി മുഖേന ജീവനക്കാരെ നിയമിക്കണമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഎംഎസ് വയനാട് ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ കെ. ആവശ്യപ്പെട്ടു.അഡ്വ. വവിത എസ്. നായര്‍, പി.എസ്. ശശിധരന്‍, രഞ്ജിത്ത് ഐരവീട്ടില്‍, ഹരിഹരസുധന്‍ ദ്വാരക, ബാലന്‍ എ.കെ. തുടങ്ങിയവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ