കല്‍പ്പറ്റ: വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത ജില്ല പ്രഖ്യാപനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നാളെ (നവംബര്‍ 27) വൈകിട്ട് നാലിന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അറിയിച്ചു. സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത ജില്ല പ്രഖ്യാപനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ മാലിന്യ ശേഖരണത്തിലൂടെ 102.8 ടണ്‍ ഇമാലിന്യമാണ് ശേഖരിച്ചത്. രണ്ട് മാസക്കാലം നീണ്ടുനിന്ന സുദീര്‍ഘമായ യജ്ഞത്തിലൂടെയാണ് വയനാടിനെ ഇമാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.
ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്തു. 32 ടണ്‍ ഇലക്ട്രോണിക് മാലിന്യമാണ് ആദ്യ ഘട്ടത്തില്‍ നീക്കം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍, മൂന്ന് നഗരസഭകള്‍ ഉള്‍പ്പെടെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഭരണസമിതികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ കളക്ഷന്‍ പോയിന്റുകള്‍ സ്ഥാപിച്ച് ഇലക്ട്രോണിക് വേസ്റ്റുകള്‍ ശേഖരിച്ചു. മൂന്നാം ഘട്ടത്തില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ മുഖേന ജില്ലയിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിച്ചു. നാലാം ഘട്ടത്തില്‍ മുന്‍ ഘട്ടങ്ങളില്‍ ഭാഗമാകാന്‍ സാധിക്കാത്തവര്‍ക്കായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും പ്രത്യേക കളക്ഷന്‍ പോയിന്റുകള്‍ സ്ഥാപിച്ച് മാലിന്യങ്ങള്‍ ശേഖരിച്ചു. നാല് ഘട്ടങ്ങളിലായി ആകെ 102.8 ടണ്‍ ഇലക്ട്രോണിക് മാലിന്യമാണ് ജില്ലയില്‍ നിന്ന് ശേഖരിച്ച് ക്ലീന്‍ കേരള കമ്പനി മുഖേന ശാസ്ത്രീയ സംസ്‌കരണത്തിന് കൈമാറിയത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ബൃഹദ് പദ്ധതിക്ക് 27 ന് തുടക്കമാകും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക രൂപരേഖയുടെ ഔദ്യോഗിക പ്രസിദ്ധീകരണം യോഗത്തില്‍ പ്രകാശനം ചെയ്യും. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സംരക്ഷണം ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നൂതന സംവിധാനം നടപ്പാക്കുന്നത്. സംവിധാനം നിലവില്‍ വരുന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും.
ഇമാലിന്യ ശേഖരണത്തിന് നേതൃത്വം നല്‍കിയ ജില്ലയിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കൂടുതല്‍ ഇമലിന്യം കൈമാറിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്യും. ഇമാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ജില്ലയിലെ മുഴുവന്‍ ഹരിതകര്‍മസേനാംഗങ്ങള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും. ഇമാലിന്യ മുക്ത പ്രഖ്യാപന മുന്നോടിയായി 27 ന് ഉച്ചയ്ക്ക് കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയം വരെ ഹരിതകര്‍മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്., എന്‍.സി.സി., എസ്.പി.സി. കേഡറ്റുകള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന വിളംബര റാലി നടക്കും. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്‌കെ.കെ ഹനീഫ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, ശുചിത്വ മിഷന്‍ കോഓര്‍ഡനേറ്റര്‍ കെ.എസ് സജീഷ് എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)