വൈത്തിരി: ഉത്തര്‍പ്രദേശില്‍ വച്ച് നടന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കല്‍പ്പറ്റ എന്‍എംഎസ്എം ഗവ.കോളേജ് ബിരുദ വിദ്യാര്‍ത്ഥിനി വി.എസ് ആര്യക്ക് ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേട്ടം. ഇത് രണ്ടാം തവണയാണ് ആര്യ ദേശീയ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേട്ടം കരസ്ഥമാക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി മത്സരിച്ച ആര്യ കഴിഞ്ഞ മാസം നടന്ന വേള്‍ഡ് പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. വൈത്തിരി തേയില കുന്ന് സ്വദേശിയായ ആര്യ വടക്കേത്തറ സുരേശന്റെയും ചന്ദ്രികയുടെയും മകളാണ്. സഹോദരന്‍: ആഗ്‌നേഷ്. ലോക താരവും ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്‍ സെക്രട്ടറിയുമായ നവീന്‍ പോളിന്റെയും ജില്ലാ പഞ്ചഗുസ്തി ടീം കോച്ച് ഗ്രിഗറി വൈത്തിരിയുടെയും കീഴിലാണ് ആര്യയുടെ പരിശീലനം.
ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണം നേടി വി.എസ് ആര്യ
അഭിപ്രായങ്ങൾ (Comments)