കൽപ്പറ്റ

ഖുലാ ആസ്മാന്‍: ആകാശം വരച്ച കവിതയ്ക്ക് ജില്ലയില്‍ ഒന്നാം സ്ഥാനം

ഖുലാ ആസ്മാന്‍: ആകാശം വരച്ച കവിതയ്ക്ക് ജില്ലയില്‍ ഒന്നാം സ്ഥാനം

ആകാശം എല്ലാവര്‍ക്കുമുള്ളതാണെന്ന് ഓര്‍മ്മിപ്പിച്ച്, മനുഷ്യന്റെ കടന്നുകയറ്റത്തെ കവിതയിലൂടെ ചോദ്യം ചെയ്ത ഒമ്പതാം ക്ലാസുകാരിക്ക് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും.ഡബ്ല്യു.ഒ.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സുമയ്യ പര്‍വീനാണ് ഹിന്ദി കവിതാ രചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. 'ഖുലാ ആസ്മാന്‍' എന്ന് തലക്കെട്ട് നല്‍കിയ കവിതയ്ക്കാണ് ഈ അംഗീകാരം. 

ആകാശം എല്ലാവര്‍ക്കുമുള്ളതാണ് പക്ഷികളും സ്വപ്നങ്ങളും ആകാശത്തിലൂടെ പറക്കുന്നു. എന്നിങ്ങനെയാണ് കവിത തുടങ്ങുന്നത്.

എന്നാല്‍ മനുഷ്യരോ, മേഘങ്ങളുടെയും പ്രതീക്ഷകളുടെയും ആകാശത്തിലേക്ക് മാലിന്യ പുക വരയ്ക്കുന്നുവെന്നും, ചിറകുകളില്ലെങ്കിലും അവര്‍ ആകാശ ചുവരുകള്‍ കോറി വരയ്ക്കുന്നുവെന്നും കവിത വിമര്‍ശിക്കുന്നു.

പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റത്തെ കവിതയിലൂടെ വിമര്‍ശിക്കുകയാണ് സുമയ്യ പര്‍വീന്‍.

ചെറിയ പ്രായത്തില്‍ തന്നെ വലിയ ചിന്തകളെ ലളിതമായ വരികളിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് സുമയ്യയെ ശ്രദ്ധേയയാക്കിയത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ