കൽപ്പറ്റ

യുവജനക്ഷേമ ബോര്‍ഡ് ഓഫീസ് അടച്ചുപൂട്ടി: റീത്തുവച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം 

യുവജനക്ഷേമ ബോര്‍ഡ് ഓഫീസ് അടച്ചുപൂട്ടി: റീത്തുവച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം 

കല്‍പ്പറ്റ: യുവജനക്ഷേമ ബോര്‍ഡ് ഓഫീസറെ പിരിച്ചുവിട്ട് ജില്ലാ കേന്ദ്രം അടച്ചുപൂട്ടിയതില്‍ യുവജന പ്രതിഷേധം. കല്‍പ്പറ്റ ഹരിതഗിരി റോഡിലെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനം നടത്തി അടച്ചുപൂട്ടിയ ഓഫീസില്‍ റീത്തുവച്ചു. പ്രതിഷേധം ജില്ലാ സെക്രട്ടറി കെ എം ഫ്രാന്‍സിസ് ഉദ്ഘാടനംചെയ്തു. 
ഓഫീസ് അടച്ചുപൂട്ടിയിട്ട് നാലുദിവസം പിന്നിട്ടു. 
യുവജന ക്ഷേമ പദ്ധതികളും കേരളോത്സവവും യുവജന ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം പ്രതിസന്ധിയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ യുവജനവിരുദ്ധ നിലപാടിന്റെ തെളിവാണ് ജില്ലാ ഓഫീസ് അടച്ചുപൂട്ടിയതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. അടിയന്തരമായി ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. 


ജില്ലാ പ്രസിഡന്റ് കെ ആര്‍ ജിതിന്‍ അധ്യക്ഷനായി.  ജോബിസണ്‍ ജെയിംസ്, പി ജംഷീദ്, കെ എസ് ഹരിശങ്കര്‍ എന്നിവര്‍ സംസാരിച്ചു. അര്‍ജുന്‍ ഗോപാല്‍ സ്വാഗതവും സാന്ദ്ര രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ