കൽപ്പറ്റ

സ്വര്‍ണ്ണത്തിലെ മായം: ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണം: എകെജിഎസ്എംഎ

സ്വര്‍ണ്ണത്തിലെ മായം: ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണം: എകെജിഎസ്എംഎ

കല്‍പ്പറ്റ: കുറഞ്ഞ പണിക്കൂലി വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്നും  വിശ്വസനീയമായ സ്ഥാപനങ്ങളില്‍ നിന്ന് മാത്രം സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങണമെന്നും ാള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. കേരളത്തിലെ സ്വര്‍ണ്ണവിപണിയില്‍ റീനിയം പോലുള്ള ലോഹങ്ങള്‍ ചേര്‍ത്ത് സ്വര്‍ണ്ണത്തില്‍ മായം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. സ്വര്‍ണ്ണത്തില്‍ 20 മുതല്‍ 30 ശതമാനം വരെ ഇത്തരം ലോഹങ്ങള്‍ ചേര്‍ത്ത് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അസോസിയേഷന്റെ മുന്നറിയിപ്പ്.

വര്‍ഷങ്ങളായി വിശ്വാസ്യതയോടെ വ്യാപാരം നടത്തുന്ന പരമ്പരാഗത സ്വര്‍ണ്ണ വ്യാപാരികള്‍ വിശ്വസനീയമായ ഉറവിടങ്ങളില്‍നിന്നാണ് സ്വര്‍ണ്ണം വാങ്ങുന്നതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ അടുത്തകാലത്തായി വിപണിയിലെത്തിയ ചില പുതിയ സ്ഥാപനങ്ങള്‍ 0%, 1.99%, 2%, 3% തുടങ്ങിയ കുറഞ്ഞ പണിക്കൂലി വാഗ്ദാനങ്ങളുമായി വ്യാപകമായ പരസ്യങ്ങള്‍ നല്‍കി വ്യാപാരം നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

യഥാര്‍ത്ഥ സ്വര്‍ണ്ണം ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന പരമ്പരാഗത വ്യാപാരികള്‍ക്ക് ഇത്രയും കുറഞ്ഞ നിരക്കില്‍ കച്ചവടം നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

കുറഞ്ഞ പണിക്കൂലി വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി ഉപഭോക്താക്കള്‍ വഞ്ചിതരാകരുത്. വര്‍ഷങ്ങളായി പരിചയവും വിശ്വാസ്യതയുമുള്ള സ്ഥാപനങ്ങളില്‍നിന്ന് മാത്രം സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങണമെന്നും സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും ഗുണനിലവാരവും ഉറപ്പുവരുത്തണമെന്നും അസോസിയേഷന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വിലയേക്കാള്‍ പ്രധാനം വിശ്വാസ്യതയാണ്. സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണംമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ