കല്‍പ്പറ്റ: ഡിസംബര്‍ 22 മുതല്‍ 31 വരെ മലപ്പുറം വേങ്ങരയില്‍ നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ വയനാട് ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി അംഗം കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ്ജ് സലീന കെ.എം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സുഹൈല്‍ പി.കെ, ഹുദൈഫ്.പി എന്നിവര്‍ സംസാരിച്ചു. നവംബര്‍ 29 ന് സരസ്ദിനമായി ആചരിക്കാന്‍ യോഗം തീരുമാനിച്ചു.
ദേശീയ സരസ്‌മേളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി
അഭിപ്രായങ്ങൾ (Comments)