കൽപ്പറ്റ

അന്താരാഷ്ട്ര മണ്ണ് ദിനാചരണം: മിനി മാരത്തോണ്‍ റേസ് കിറ്റ് വിതരണം നടത്തി

അന്താരാഷ്ട്ര മണ്ണ് ദിനാചരണം: മിനി മാരത്തോണ്‍ റേസ് കിറ്റ് വിതരണം നടത്തി

കല്‍പ്പറ്റ: മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ സംഘടിപ്പിക്കുന്ന മിനി മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള റേസ് കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില്‍ എ .അര്‍ജുന്‍ ആദ്യ റേസ് കിറ്റ് ഏറ്റുവാങ്ങി. ജേഴ്‌സിയും ബിബ് നമ്പറും ഉള്‍പ്പെടുന്നതാണ് റേസ് കിറ്റ്. നവംബര്‍ 29ന് രാവിലെ 5:30 ന് കല്‍പ്പറ്റയില്‍ നിന്ന് ആരംഭിച്ച് മടക്കി വരെ സംഘടിപ്പിക്കുന്ന മിനി മാരത്തോണില്‍ 600 ഓളം പേര്‍ പങ്കെടുക്കും. ഡിസംബര്‍ അഞ്ചിന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും.  

ജില്ലാ പഞ്ചായത്ത് അംഗം സുനില്‍കുമാര്‍, സോയില്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ വി. അബ്ദുല്‍ ഹമീദ്, ജില്ലാ മണ്ണ്  സംരക്ഷണ ഓഫീസര്‍ എം. സിയൂസ്, സോയില്‍ സര്‍വേ ഓഫീസര്‍മാരായ പി. അഖില്‍, എന്‍.പി രാംജിത്ത്, ഫീല്‍ഡ് അസിസ്റ്റന്റ് പി.എസ് ഷാജി, മണ്ണ് പര്യവേക്ഷണ  സംരക്ഷണ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ