കല്‍പ്പറ്റ: ബാല വിവാഹത്തിനെതിരെ വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ എല്ലാ സ്‌റ്റേഷനുകളിലും യൂണിറ്റുകളിലും ശൈശവ വിവാഹ വിരുദ്ധ പ്രതിജ്ഞയെടുത്തു. ജില്ലാ പോലീസ് ഓഫീസില്‍ വച്ചു നടന്ന ചടങ്ങില്‍ ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി കെ.ജി. പ്രവീണ്‍ കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ വിവിധ വിഭാഗങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ശൈശവ വിവാഹങ്ങളും നിര്‍ബന്ധിത വിവാഹങ്ങളും പൂര്‍ണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തെ ശൈശവ വിവാഹ മുക്തമാക്കുന്നതിനായി 'ബാല്‍ വിവാഹ് മുക്ത് ഭാരത്' (ആമഹ ഢശ്മവ ങൗസ േആവമൃമ)േ എന്ന ദേശീയ ക്യാമ്പയിന്‍ 2024 നവംബര്‍ 27 മുതല്‍ ആരംഭിച്ചിട്ടുണ്ട്.
2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം (ജൃീവശയശശേീി ീള ഇവശഹറ ങമൃൃശമഴല അര േ2006, ജഇങഅ) പെണ്‍കുട്ടികള്‍ക്ക് 18 വയസ്സും ആണ്‍കുട്ടികള്‍ക്ക് 21 വയസ്സും തികയുന്നതിന് മുന്‍പുള്ള വിവാഹം ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം വിവാഹങ്ങള്‍ നടത്തുന്നവര്‍ക്കും പ്രേരിപ്പിക്കുന്നവര്‍ക്കും പങ്കാളികളാകുന്നവര്‍ക്കും രണ്ട് വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്.
കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും സുരക്ഷിതമായ ബാല്യവും ഉറപ്പുവരുത്തുന്നതിനായി ശൈശവ വിവാഹങ്ങള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസിനെയോ മറ്റ് അധികൃതരെയോ അറിയിക്കേണ്ടതാ
അഭിപ്രായങ്ങൾ (Comments)