പൂക്കോട്: സമഗ്രമായ വിദ്യാഭ്യാസഗവേഷണ രംഗത്തിന് പ്രാധാന്യം നല്‍കുന്ന വെറ്ററിനറി സര്‍വകലാശാലയുടെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വനിത ശിശുക്ഷേമതൊഴില്‍മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. പൂക്കോട് വെറ്ററിനറി സര്‍വകലാശലയില്‍ നിര്‍മ്മിക്കുന്ന ട്രെയിനീസ് ഹോസ്റ്റല്‍, അതിഥി മന്ദിരം, വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ എന്നിവയുടെ ശിലാസ്ഥാപന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന ക്യാമ്പസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വയനാടിന്റെ പ്രകൃതിഭംഗിയും പാരിസ്ഥിതിക സവിശേഷതകളും പ്രയോജനപ്പെടുത്തി മികച്ച ഗവേഷണ കേന്ദ്രമായി നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് ഹോസ്റ്റലുകളില്‍ പ്രവേശിക്കാനുള്ള സമയം ദീര്‍ഘിപ്പിച്ച് നല്‍കുമെന്നും അധിക സമയം ഗുണപരമായി വിനിയോഗിച്ച് പഠനത്തിന് പ്രാധാന്യം നല്‍കി ക്യാമ്പസിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും മന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. വെറ്ററിനറി സര്‍വ്വകലാശാല കബനി ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ ഡോ കെ.എസ് അനില്‍, പ്രൊഫ ഡോ. സാബിന്‍ ജോര്‍ജ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി വിജേഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് അംഗം രജനി രവീന്ദ്രന്‍. പ്രൊഫ ഡോ. കെ.സി ബിപിന്‍, സി.ആര്‍ സന്തോഷ്, പ്രൊഫ ഡോ. സാനിസ് ജൂലിയറ്റ്, ഡോ. പി.ടി ദിനേശ്, പ്രൊഫ ഡോ. സി. ലത, പ്രൊഫ ഡോ. ടി.എസ് രാജീവ്, എ.കെ ദിനേശന്‍, എ.വി ശ്രീജിത്ത്, ഡോ. അര്‍ച്ചന ചന്ദ്രന്‍, സര്‍വ്വകലാശാല ഭരണസമിതി, മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്ദോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)