കണിയാമ്പറ്റ: നാല് ലിറ്റര്‍ വ്യാജമദ്യവുമായി ഒരാളെ വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ പുതൂര്‍ ഭാഗം മോര്‍ക്കാലായില്‍ വീട്ടില്‍ ജോയി (61) ആണ് അറസ്റ്റിലായത്. കാര്യമ്പാടി-കേണിച്ചിറ റോഡില്‍ കാര്യമ്പാടി കണ്ണാശുപത്രിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ എക്‌സൈസ് അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു.കേസില്‍ രണ്ടാം പ്രതിയായ കാര്യമ്പാടി കല്ലായി വീട്ടില്‍ റഫീഖ് എന്ന റഫിയുദ്ദീനെ (42) അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്.
വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ചാള്‍സ് കുട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍മാരായ രഘു.വി, രഘു.എം.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മിഥുന്‍.കെ, സുരേഷ്.എം, വജീഷ് കുമാര്‍ വി.പി, ധന്വന്ത് കെ.ആര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജിന എന്‍.എസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അഭിപ്രായങ്ങൾ (Comments)