കല്‍പ്പറ്റ:സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിവിപത്തിനെതിരെ മുതിര്‍ന്ന പൗരന്മാര്‍ ജാഗ്രതയോടെ രംഗത്തിറങ്ങണമെന്ന ആഹ്വാനവുമായി കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെ.എസ്.എസ്.പി.യു) വയനാട് ജില്ലാ വനിതാ വേദിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സെമിനാറും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.
ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ബീന വിജയന്‍ ഉദ്ഘാടനം ചെയ്തു. ജീവിതാനുഭവങ്ങളുടെ കരുത്തുള്ള മുതിര്‍ന്നവര്‍ക്ക് പുതുതലമുറയെ നേര്‍വഴിക്ക് നയിക്കാനും ലഹരിക്കെതിരായ പ്രതിരോധ നിരയില്‍ കരുത്തുറ്റ മാതൃകകളാകാനും സാധിക്കുമെന്ന് യോഗം ആഹ്വാനം ചെയ്തു. കുടുംബങ്ങളിലും അയല്‍പക്കങ്ങളിലും കരുതലോടെയുള്ള ഇടപെടലുകള്‍ നടത്തി ലഹരിമുക്ത സമൂഹത്തിനായി കൈകോര്‍ക്കണമെന്നും ചടങ്ങില്‍ അഭിപ്രായമുയര്‍ന്നു.
കെ.എസ്.എസ്.പി.യു ജില്ലാ രക്ഷാധികാരി മേരി വി. പോള്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ അച്ചൂരാനം 'ജീവിതമാണ് ലഹരി' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
കെ.എസ്.എസ്.പി.യു സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.ഡി. ദേവസ്യയെയും മുതിര്‍ന്ന നേതാക്കളായ ഗോപാലന്‍ നമ്പ്യാര്‍, കെ.ജി. പുരുഷോത്തമന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കെ.പി. നാരായണന്‍ നമ്പ്യാര്‍, എം.ജി. രാജന്‍, ഇ.കെ. ജയരാജന്‍, കെ.ജി. പുരുഷോത്തമന്‍, ഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ വേദി ജില്ലാ കണ്‍വീനര്‍ കെ.എസ്.പ്രഭാകുമാരി സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കെ.കെ. ഉഷാദേവി നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങൾ (Comments)