മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട നരിപ്പറ്റപടി ഉണ്ണികൃഷ്ണന് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എകെപിഎ) വീട് നിര്‍മ്മിച്ചു നല്‍കി. സംഘടനയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടത്തി.എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് ബിനോയ് കള്ളാട്ടുകുഴിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേരള കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദിഖ് താക്കോല്‍ കൈമാറി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണി കൂവോട് സ്വാഗതം ആശംസിച്ചു. ഭവനപദ്ധതി കോര്‍ഡിനേറ്റര്‍ കെ.കെ. ജേക്കബ് പദ്ധതി വിശദീകരിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ ടി., മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മേപ്പാടി ഡിവിഷന്‍ മെമ്പര്‍ അജ്മല്‍ സാജിദ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓടത്തോട് ഡിവിഷന്‍ പതിനേഴാം വാര്‍ഡ് മെമ്പര്‍ റാഫി എം., എ.കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ ഞൊങ്ങിണിയില്‍, സംസ്ഥാന സെക്രട്ടറി ടൈറ്റസ് സി.ജി., വെല്‍ഫെയര്‍ ഫണ്ട് ജനറല്‍ കണ്‍വീനറും ജില്ലാ ഇന്‍ചാര്‍ജുമായ രജീഷ് പി.ടി.കെ., മുന്‍ സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്‍സണ്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ഗ്രേയ്‌സ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ എ.കെ.പി.എ വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദി രേഖപ്പെടുത്തി.
അഭിപ്രായങ്ങൾ (Comments)