കൽപ്പറ്റ

പോഷണ്‍ ട്രാക്കര്‍ ആപ്പ്: സാങ്കേതിക വിദ്യ എളുപ്പമാക്കുന്നതിന് പകരം  ദുഷ്‌കരമാക്കുന്നു: പിയങ്കഗാന്ധി എം പി

പോഷണ്‍ ട്രാക്കര്‍ ആപ്പ്: സാങ്കേതിക വിദ്യ എളുപ്പമാക്കുന്നതിന് പകരം  ദുഷ്‌കരമാക്കുന്നു: പിയങ്കഗാന്ധി എം പി

കല്‍പ്പറ്റ: പ്രവര്‍ത്തനം എളുപ്പമാക്കേണ്ട സാങ്കേതിക വിദ്യ പോഷണ്‍ ട്രാക്കര്‍ ആപ്പിന്റെ കാര്യത്തില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ദുഷ്‌കരമാക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എം പി. കേന്ദ്ര വനിതാശിശു വികസന വകുപ്പ് മന്ത്രി അന്നപൂര്‍ണ്ണ ദേവിക്ക് അയച്ച കത്തിലാണ് പോഷണ്‍ ട്രാക്കര്‍ ആപ്പിന്റെ ന്യൂനതകള്‍ എണ്ണിപ്പറഞ്ഞ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മുന്‍പും പദ്ധതിയിലെ സമാന വിഷയങ്ങള്‍ ഉയര്‍ത്തി ജൂലൈ മാസം രണ്ടാം തീയതി കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ദുര്‍ബലമായ നെറ്റ്വര്‍ക് അടക്കമുള്ള പ്രശ്‌നങ്ങള്‍ കാരണം ആധാര്‍ ഇ കെ.വൈ.സി.യും ഒ.ടി.പി. വെരിഫിക്കേഷനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ആദിവാസികളില്‍ പലര്‍ക്കും ഫോണ്‍ സ്വന്തമായി ഇല്ലാത്തതും തുടരെ തുടരെ പ്രവര്‍ത്തനം നിലയ്ക്കുന്ന ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാല്‍ പല ഗുണഭോക്താക്കള്‍ക്കും ആനുകൂല്യം ലഭിക്കാതെ സാഹചര്യം രാജ്യം മുഴുവനുണ്ടെന്ന് എം പി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

പുതിയ ഭവന സന്ദര്‍ശന പദ്ധതി പ്രകാരം അങ്കണവാടി ജീവനക്കാര്‍ വീടുകള്‍ സന്ദര്‍ശിച്ച് 45 മിനിറ്റ് വീഡിയോ ഗുണഭോക്താക്കളെ കാണിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. മലയാളമോ അവരുടെ തനത് ഭാഷയോ മാത്രം അറിയുന്ന ആദിവാസികളെ ഹിന്ദി വീഡിയോ കാണിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ വീഡിയോ മലയാളത്തില്‍ ലഭ്യമാക്കണമെന്നും പ്രിയങ്ക ഗാന്ധി എം പി കത്തില്‍ ആവശ്യപ്പെട്ടു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ