കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് ജില്ലാ നിര്‍മ്മാണ തൊഴിലാളി സംഘിന്റെ (ബിഎംഎസ്) നേതൃത്വത്തില്‍ കല്‍പ്പറ്റയിലെ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക, ക്ഷേമനിധി ബോര്‍ഡുകളിലെ ജീവനക്കാരുടെ നിയമനം പിഎസ്‌സി മുഖേന നടത്തുക, തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.ക്ഷേമനിധി ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ ബിഎംഎസ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി സി.പി. രാജേഷ് ഉദ്ഘാടനം ചെയ്തു.ബിഎംഎസ് വയനാട് ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍, കെ. റിനീഷ്, എം.കെ. പ്രസന്ന, പി.എച്ച്. സന്തോഷ്, ജി. നായര്‍, അനില്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ മാര്‍ച്ചിനും ധര്‍ണയ്ക്കും നേതൃത്വം നല്‍കി.
നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസിലേക്ക് ബിഎംഎസ് മാര്‍ച്ചും ധര്‍ണയും നടത്തി
അഭിപ്രായങ്ങൾ (Comments)