കൽപ്പറ്റ

പൊതുവിദ്യാലയങ്ങളുടെ കാവലാളാവുക: കെ.എസ്.ടി.എ

പൊതുവിദ്യാലയങ്ങളുടെ കാവലാളാവുക: കെ.എസ്.ടി.എ

കല്‍പ്പറ്റ: ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയ്ക്കായി പോരാടുക, പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാവുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കെ.എസ്.ടി.എ വൈത്തിരി ഉപജില്ലാ 36-ാം സമ്മേളനം സമാപിച്ചു. ജി.വി.എച്ച്.എസ്.എസ് മുണ്ടേരിയില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി ടി. രാജന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് ഗുരുകാരുണ്യ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. ജില്ലാ ട്രഷറര്‍ പി. ബിജു, ജില്ലാ ഭാരവാഹികളായ വില്‍സണ്‍ തോമസ്, ബിനുമോള്‍ ജോസ്, ഉമേഷ് പി., അബ്ബാസ് ടി.കെ., അജിത് കാന്തി എന്നിവര്‍ സംസാരിച്ചു. കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി. ഹാരിസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തില്‍ പുതിയ ഭാരവാഹികളായി രാസ്‌വി ആറിനെ സെക്രട്ടറിയായും വി.എം. ഷിജു മാത്യുവിനെ പ്രസിഡന്റായും ദിജി കെയെ ട്രഷററായും തിരഞ്ഞെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ