കല്‍പ്പറ്റ: ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടിയുടെ ഭാഗമായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 'മണ്ണിന്റെ മഹത്വം അറിയിക്കാം, ഓടി എത്താം' എന്ന സന്ദേശത്തോടെ മിനി മാരത്തണ്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ എസ്‌കെഎംജെ എച്ച്എസ്എസ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച് മടക്കിമലയിലേക്കും തിരിച്ച് എസ് കെ എം സ്‌കൂള്‍ വരെയും സംഘടിപ്പിച്ച മാരത്തണില്‍ ജില്ലക്ക് അകത്തും പുറത്തും നിന്നുമായി നാനൂറിലേറെ പേര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാരത്തണ്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
മണ്ണ് പര്യവേക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.എസ് ദത്തന്‍, മണ്ണ് സംരക്ഷണ അഡീഷണല്‍ ഡയറക്ടര്‍ കെ.പി അബ്ദുസ്സമദ്, മണ്ണ് പര്യവേക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ബി ദീപ, കല്‍പ്പറ്റ ഹൈടെക് സോയില്‍ അനലിറ്റിക്കല്‍ ലബോറട്ടറി സീനിയര്‍ കെമിസ്റ്റ് എം. രവി, വയനാട് മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ വി. അബ്ദുള്‍ ഹമീദ്, വയനാട് മണ്ണ് സംരക്ഷണ ഓഫീസര്‍ എം. സീയൂസ്, റീജിയണല്‍ സോയില്‍ അനലിറ്റിക്കല്‍ ലബോറട്ടറി കോഴിക്കോട് സീനിയര്‍ കെമിസ്റ്റ് വി.പി നിധിന്‍ കുമാര്‍, മലപ്പുറം മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ടി.വി.എസ് ജിതിന്‍ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)