കല്‍പ്പറ്റ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി നടപ്പിലാക്കുന്ന 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്' 'സണ്‍ഡേസ് ഓണ്‍ സൈക്കിള്‍' പരിപാടിയുടെ നൂറാം എഡിഷന്റെ ഭാഗമായി വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ സൈക്കിള്‍ സന്ദേശറാലിയും യോഗാ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
മൈ ഭാരത്, നാഷണല്‍ ആയുഷ് മിഷന്‍, വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് നടന്ന പരിപാടി കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എ. അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുകയും സൈക്കിള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങളില്‍ നിന്നും, ജീവിതശൈലീ രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനും ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും യോഗ, സൈക്ലിംഗ് പോലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ഐ ദാമോദരന്‍ എന്‍.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനമൈത്രി പ്രൊജക്ട് അസിസ്റ്റന്റ് കമറുദ്ദീന്‍ വട്ടക്കര സ്വാഗതം ആശംസിച്ചു. മൈ ഭാരത് ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ സ്‌റ്റെഫി ആന്‍ ഫിലിപ്പ് 'സണ്‍ഡേസ് ഓണ്‍ സൈക്കിള്‍' നൂറാം എഡിഷന്‍ സന്ദേശം നല്‍കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നാഷണല്‍ ആയുഷ് മിഷന്‍ യോഗാ ഇന്‍സ്ട്രക്ടര്‍ ജിഷ്മ വി.സിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക യോഗാ പരിശീലന ക്ലാസ് നടന്നു. തുടര്‍ന്ന് വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഡോ. മുഹമ്മദ് സാജിദിന്റെ നേതൃത്വത്തില്‍ ക്ലബ്ബിലെ നാല്‍പ്പതോളം അംഗങ്ങളും എസ്.പി.സി കേഡറ്റുകളും അണിനിരന്ന ആരോഗ്യ സംരക്ഷണ സൈക്കിള്‍ സന്ദേശ റാലി കല്പറ്റ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച് വയനാട് ജില്ലാ സിവില്‍ സ്‌റ്റേഷനില്‍ സമാപിച്ചു.
ചടങ്ങില്‍ ഡോ. മുഹമ്മദ് സാജിദ് എന്നിവര്‍ ആശംസകളര്‍പ്പിക്കുകയും ജനമൈത്രി പ്രൊജക്ട് അസിസ്റ്റന്റ് സിയാദ് സല്‍മാന്‍ നന്ദിയുമര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു.
അഭിപ്രായങ്ങൾ (Comments)