കല്‍പ്പറ്റ: പ്രത്യേക പരിശീലനം ലഭിച്ച സുല്‍ത്താന്‍ എന്ന പോലീസ് നര്‍കോട്ടിക് സ്‌നിഫര്‍ ഡോഗ് ഓര്‍മയായി. നിരവധി പ്രമാദമായ കേസുകളുടെയും പരിശോധനയുടെയും ഭാഗമായി പോലീസിനൊപ്പമുണ്ടായ സുല്‍ത്താന്‍ വയനാട് ജില്ലയിലെ K9 സ്‌ക്വാഡില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 28.11.2026 തീയതി വൈകീട്ടോടെയായിരുന്നു അന്ത്യം. 7 വയസായിരുന്നു. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ് പുഷ്പ ചക്രം അര്‍പ്പിച്ച് സല്യൂട്ട് നല്‍കിയ ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. കല്‍പ്പറ്റ ഡി.വൈ.എസ്.പി ടി.എ അഗസ്റ്റിന്‍, ഡി.എച്ച്.ക്യു റിസര്‍വ് ഇന്‍സ്‌പെക്ടര്‍ പി. മനോജ്കുമാര്‍, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ രജിത്ത് കേശവറാം,വി.രാഗേഷ് എന്നിവരായിരുന്നു സുല്‍ത്താന്റെ പരിശീലകര്‍.
സുല്‍ത്താന്‍ ഇനി ഓര്‍മ്മ
അഭിപ്രായങ്ങൾ (Comments)