പനമരം: സമൂഹത്തില്‍ പൊതുവിലും മഹല്ലുകളില്‍ വിശേഷിച്ചും ഐക്യവും പാരസ്പര്യവും നിലനിര്‍ത്തുക എന്നത് സുന്നി മഹല്ല് ഫെഡറേഷന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും, അതേ പാതയിലായിരിക്കണം സ്മാര്‍ട്ട് ടീമിന്റെയും പ്രവര്‍ത്തനങ്ങളെന്നും സമസ്ത വയനാട് ജില്ലാ പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ കെ.ടി. ഹംസ മുസ്‌ലിയാര്‍ പറഞ്ഞു.
?സുന്നി മഹല്ല് ഫെഡറേഷന്‍ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി മഹല്ല് അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്മാര്‍ട്ട് ടീം അംഗങ്ങള്‍ക്കുള്ള ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹല്ലിനും സമൂഹത്തിനും അനുഗുണമാകുന്ന വിധം സേവന സന്നദ്ധതയും സാമൂഹിക നേതൃപാടവവുമുള്ള കര്‍മ്മനിരതമായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് സ്മാര്‍ട്ട് ടീമിന്റെ ലക്ഷ്യം. മഹല്ല്, പഞ്ചായത്ത് തല പരിശീലനങ്ങള്‍ക്കു ശേഷമാണ് ജില്ലാ ശില്പശാല സംഘടിപ്പിച്ചത്. സ്മാര്‍ട്ട് ടീം അംഗങ്ങള്‍ക്കുള്ള സംസ്ഥാനതല പരിശീലനവും സമര്‍പ്പണവും സുന്നി മഹല്ല് ഫെഡറേഷന്‍ ഗോള്‍ഡന്‍ ജൂബിലി സമാപന ദിവസം കോഴിക്കോട്ട് നടക്കും.
?'സാമൂഹിക സേവനത്തിന്റെ ഇസ്‌ലാമിക മാനം' എന്ന വിഷയത്തില്‍ അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസിയും, 'സാമൂഹിക സേവകന്റെ വ്യക്തിത്വം' എന്ന വിഷയത്തില്‍ ഷറഫുദ്ദീന്‍ ആനമങ്ങാടും, 'മരണം, മരണാനന്തര കര്‍മ്മങ്ങള്‍: നാം അറിയേണ്ടത്' എന്ന വിഷയത്തില്‍ ഇസ്മായില്‍ ഫൈസിയും ക്ലാസുകള്‍ നയിച്ചു.
?പനമരം മഹല്ല് പ്രസിഡന്റ് ഇ. കുഞ്ഞമ്മദ് ഹാജി പതാക ഉയര്‍ത്തിയ ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ് അഷ്‌റഫ് ഫൈസി പനമരം അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് സെക്രട്ടറി കെ.സി. ആലി ഭാരവാഹികളുടെ പട്ടിക അവതരിപ്പിച്ചു. പി.സി. ഇബ്രാഹിം ഹാജി സ്വാഗതവും പനമരം പഞ്ചായത്ത് പ്രസിഡന്റ് ദാരോത്ത് അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു. എം.എം. ബഷീര്‍ ആശംസ നേര്‍ന്നു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സാധിക്കുല്‍ അമീന്‍ ഫൈസി പൊഴുതന, യൂസഫ് ഫൈസി വാളാട്, സി. കുഞ്ഞബ്ദുള്ള, സിദ്ധീഖ് റഹ്മാനി വെള്ളമുണ്ട, മുഹമ്മദ് ഷാ മാസ്റ്റര്‍, ചക്കര അബ്ദുല്ല ഹാജി, അലി ബ്രാന്‍, പി.പി. ഖാസിം, സിദ്ധീഖ് റഹ്മാനി പൊഴുതന തുടങ്ങിയവര്‍ സംബന്ധിച്ചു.
അഭിപ്രായങ്ങൾ (Comments)