മാനന്തവാടി

കുടുംബശ്രീ വയനാട് ജില്ലാതല ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു

കുടുംബശ്രീ വയനാട് ജില്ലാതല ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു

മാനന്തവാടി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ ബാലസഭ കുട്ടികള്‍ക്കായി ജില്ലാതല ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചു. മാനന്തവാടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീയുടെ ബാലസഭാംഗങ്ങള്‍ക്ക് ജനാധിപത്യ പ്രക്രിയകള്‍, നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം, നേതൃത്വപാടവം എന്നിവ പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന മാതൃകാ പാര്‍ലമെന്റാണ് ബാല പാര്‍ലമെന്റ്. കൊയിലേരി താബോര്‍ ഹില്‍സില്‍ ബാലസഭ ജില്ലാ പ്രതിനിധി പവിത്രന്‍ നേതൃത്വം നല്‍കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.എം സെലീന അധ്യക്ഷത വഹിച്ചു. 


മാനന്തവാടി മുന്‍സിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവന്‍, മാനന്തവാടി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശരണ്യ, പാത്തുമ്മ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ ബിജോയ്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ബബിത ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ