മാനന്തവാടി

മാനന്തവാടി രൂപത മാതൃവേദി വാര്‍ഷികം ആഘോഷിച്ചു

മാനന്തവാടി രൂപത മാതൃവേദി വാര്‍ഷികം ആഘോഷിച്ചു

ദ്വാരക: സീറോ മലബാര്‍ മാതൃവേദി മാനന്തവാടി രൂപത വാര്‍ഷികാഘോഷം 'മാതൃസ്പന്ദനം 2026' മാനന്തവാടി രൂപതയുടെ സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ മാതൃവേദി രൂപത പ്രസിഡണ്ട് മേഴ്‌സി ബെന്നി അമരികാട്ട് അധ്യക്ഷത വഹിച്ചു. മാതൃവേദി രൂപത ഡയറക്ടര്‍ ഫാ.ഇമ്മാനുവല്‍ വടക്കേല്‍ സ്വാഗത പ്രഭാഷണം നടത്തി. ജൂബിലേറിയന്‍ സിസ്റ്റര്‍ ഷോളി ജോസഫ് എസ്‌കെഡി യെ ബിഷപ്പ് പൊന്നാടയണിയിച്ച് ആദരിച്ചു.
  ഗ്ലോബല്‍ മാതൃവേദി ട്രഷറര്‍ ബ്രില്ലി അന്ന കേളങ്ങാട്ടില്‍, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ ഷോളി ജോസഫ് എസ്‌കെഡി, സെക്രട്ടറി മോളി പുഞ്ചയില്‍,വൈസ് പ്രസിഡന്റ് ഷേര്‍ളി വലിയവീട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


       202728 വര്‍ഷങ്ങളിലെ മാതൃവേദിയുടെ രൂപതാ ഭാരവാഹികളായി മോളി ജോസ് പുഞ്ചയില്‍ (പ്രസിഡന്റ് ), ഷിനി ബൈജു പുത്തുക്കാട്ട് ( വൈസ് പ്രസിഡന്റ് ), ലില്ലിക്കുട്ടി എം. എ തൊട്ടിയില്‍ (സെക്രട്ടറി ), ഷിജി വിന്‍സെന്റ്  ചൂനാട്ട് ( ജോ. സെക്രട്ടറി ) മഞ്ജു ഈന്തുംകുഴി (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
            വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള മൊമെന്റോ നല്‍കല്‍,മികച്ച മേഖലകള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം,രൂപത മാതൃവേദിയെ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹമാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രൂപതാ മാതൃവേദി ടീമിനെ ആദരിക്കല്‍, ജപമാല,വചന പ്രതിഷ്ഠ, സ്‌നേഹവിരുന്ന് എന്നിവ 'മാതൃസ്പന്ദനം 2026' ന്റെ ഭാഗമായി നടന്നു.
         രൂപതയിലെ വിവിധ മേഖലകളിലെ ഡയറക്ടര്‍മാ രും ആനിമേറ്റര്‍ മാരും യൂണിറ്റ് ആനിമേറ്റര്‍മാരും ഭാരവാഹികളും ഉള്‍പ്പെടെ എഴുനൂറോളം മാതൃവേദി പ്രവര്‍ത്തകര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ