മാനന്തവാടി

ആരോഗ്യജീവിതശൈലി പരിശീലനം 'സിക്‌സ് പാക്ക്' സംഘടിപ്പിച്ചു

ആരോഗ്യജീവിതശൈലി പരിശീലനം 'സിക്‌സ് പാക്ക്' സംഘടിപ്പിച്ചു

കുഞ്ഞോം: കൗമാരക്കാരായ വിദ്യാര്‍ത്ഥികളില്‍ കായികക്ഷമത, മാനസികാരോഗ്യം, ഡിജിറ്റല്‍ അച്ചടക്കം എന്നിവയെക്കുറിച്ച് പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുഞ്ഞോം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് 'സിക്‌സ് പാക്ക്' എന്ന പേരില്‍ ആരോഗ്യജീവിതശൈലി പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എസ്.എം.സി. ചെയര്‍മാന്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിജോ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് സലിം സ്വാഗതം ആശംസിച്ചു.


തുടര്‍ന്ന് നടന്ന പരിശീലന സെഷന് ഫിറ്റ്‌നസ് പരിശീലകനും റെപ്‌സ് ഇന്ത്യ സര്‍ട്ടിഫൈഡ് പേഴ്‌സണല്‍ ട്രെയിനറുമായ ഉബൈദ് കാസിം നേതൃത്വം നല്‍കി. കൗമാരപ്രായത്തില്‍ പാലിക്കേണ്ട വ്യായാമമുറകള്‍, ജീവിതശൈലി ചിട്ടകള്‍, ഡിജിറ്റല്‍ ഉപയോഗത്തിലെ മിതത്വം എന്നിവയെക്കുറിച്ച് വോളന്റിയര്‍മാര്‍ക്ക് പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. എന്‍.എസ്.എസ്. ലീഡര്‍ അര്‍ബീന ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ