മാനന്തവാടി

പഴശ്ശിരാജയുടെ സ്മരണയില്‍ സ്മൃതിയാത്ര നടത്തി

പഴശ്ശിരാജയുടെ സ്മരണയില്‍ സ്മൃതിയാത്ര നടത്തി

മാനന്തവാടി: കേരളസിംഹം പഴശ്ശിരാജയുടെ 222-ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കണിയാരം ഫ്ര. ജി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ സ്മൃതിയാത്ര സംഘടിപ്പിച്ചു. മാനന്തവാടിയില്‍ നിന്നും മാവിലാംതോടിലേക്കായിരുന്നു യാത്ര.മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. മൂസ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു. പഴശ്ശിരാജയുടെ സമരങ്ങളുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബിനോജ് പി. ജോസ് വിശദീകരിച്ചു.

പി.ടി.എ വൈസ് പ്രസിഡന്റ് അരുണ്‍ കരിമ്പില്‍, ജാസ്മിന്‍, ജെയിന്‍, എന്‍.എസ്.എസ് ലീഡര്‍മാരായ ആര്യ പി.ആര്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ