വെള്ളമുണ്ട: കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ കീഴില്‍ പുതുതായി ആരംഭിച്ച പവര്‍ബ്രിഗേഡ് യൂണിറ്റിന്റെ ത്രിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പ് വെള്ളമുണ്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു.സ്വപ്നചിറകുകള്‍ എന്ന പേരിലുള്ള ക്യാമ്പിന്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമര്‍ ലൈല നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ മ്രുഫീദ തെസ്‌നി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍ റംല മുഹമ്മദ്, കരിയര്‍ കോര്‍ഡിനേറ്റര്‍ സിമില്‍ കെ.ബി, പി.ടി.എ പ്രസിഡണ്ട് മോയി വാരാമ്പറ്റ, പ്രിന്‍സിപ്പാള്‍ രാധിക എം, പ്രധാനധ്യാപിക ബീന സി.ടി, റാണി കുര്യാക്കോസ്, വില്‍സണ്‍ തോമസ്, ഷൈജ, ഷീന എം. കെ, ലിജി വി.ജെ എന്നിവര്‍ സംസാരിച്ചു.
ത്രിദിന ജീവിത നൈപുണി ക്യാമ്പ് ആരംഭിച്ചു
അഭിപ്രായങ്ങൾ (Comments)