മാനന്തവാടി

കതിര് ക്ലബ് ഉദ്ഘാടനം ചെയ്തു

കതിര് ക്ലബ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി: ജിവിഎച്ച് എസ് എസ് മാനന്തവാടിയില്‍ വിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും സംയുക്തമായി രൂപീകരിച്ച കതിര് ക്ലബിന്റെ  ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ജോര്‍ജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി കൃഷി ഓഫീസര്‍ ആര്യ പദ്ധതി വിശദീകരണം നടത്തി. മികച്ച പരിസ്ഥിതി പ്രവര്‍ത്തനത്തിന് ബിജു ഒ.ജെ, ടി.ആര്‍ ശശി, ദേവനന്ദ വി.ആര്‍ എന്നിവരെ ആദരിച്ചു.


അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, ഷീജ ഫ്രാന്‍സിസ് ,വാര്‍ഡ് കൗണ്‍സിലര്‍ ഹംസ, എസ് എം സി ചെയര്‍മാന്‍ മൊയ്തു അണിയാരത്ത്,  പ്രിന്‍സിപ്പാള്‍ സലിം സി പി , പ്രധാനധ്യാപകന്‍ കെ കെ സുരേഷ് കുമാര്‍, കതിര്‍ കോഡിനേറ്റര്‍ ടി ആര്‍ ശശി, വി എച്ച് എസ്  സി പ്രിന്‍സിപ്പാള്‍ ജിജി കെ കെ , നസീമ കെ , പ്രദീപ് കെ , ശ്രീജിത്ത് പി എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ