മാനന്തവാടി

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവ വിജയം: ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂളിന് നാടിന്റെ ആവേശോജ്ജ്വല വരവേല്‍പ്പ്; പ്രതിഭകളെ അനുമോദിച്ചു

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവ വിജയം: ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂളിന് നാടിന്റെ ആവേശോജ്ജ്വല വരവേല്‍പ്പ്; പ്രതിഭകളെ അനുമോദിച്ചു

മാനന്തവാടി: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ 165 പോയിന്റുകള്‍ നേടി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നാടിന്റെ ആവേശോജ്ജ്വല വരവേല്‍പ്പ്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും നാട്ടുകാരുടെയും സംയുക്താഭിമുഖ്യത്തില്‍ ദ്വാരക അങ്ങാടിയില്‍ നിന്ന് ആരംഭിച്ച വിജയാഘോഷ റാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജനപ്രതിനിധികളും അണിനിരന്നു. ബാന്‍ഡ് മേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ആനയിച്ചു.
റാലിക്ക് ശേഷം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുമോദന സമ്മേളനം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടത്തിലൂടെ വയനാടിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ അഭിമാനമാണ് ഈ വിദ്യാലയം നേടിത്തന്നതെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. സ്‌കൂള്‍ മാനേജര്‍ ഫാ. സന്തോഷ് തെക്കേയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
 പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഫാ. സെബാസ്റ്റ്യന്‍ പി. ജെ സ്വാഗതവും പ്രധാനാധ്യാപകന്‍ ബിനു ജെയിംസ് നന്ദിയും പറഞ്ഞു.
വാര്‍ഡ് മെമ്പര്‍മാരായ ഷില്‍സണ്‍ മാത്യു, സെറീന ടീച്ചര്‍, പ്രിന്‍സിപ്പല്‍ ഷൈമ ടി. ബെന്നി, പി.ടി.എ പ്രസിഡന്റ് മമ്മൂട്ടി തോക്കന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സണ്ണി ചാലില്‍, എം.പി.ടി.എ പ്രസിഡന്റ് അഖില, അധ്യാപക പ്രതിനിധികളായ ബിന്ദു പി. മാത്യു (എച്ച്.എസ്.എസ്), ബിന്ദു പി. (എച്ച്.എസ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ ചെയര്‍മാനും സംസ്ഥാന ശാസ്‌ത്രോത്സവ വിജയിയുമായ മാസ്റ്റര്‍ ജീവന്‍ ജോസഫ് മറുപടി പ്രസംഗം നടത്തി.
ഗണിതശാസ്ത്ര മേളയില്‍ 51 പോയിന്റും പ്രവൃത്തിപരിചയ മേളയില്‍ 43 പോയിന്റും ശാസ്ത്രമേളയില്‍ 26 പോയിന്റും സാമൂഹികശാസ്ത്ര മേളയില്‍ 25 പോയിന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 15 പോയിന്റും ഐ.ടി. മേളയില്‍ 5 പോയിന്റും നേടിയാണ് സ്‌കൂള്‍ സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയത്. ചടങ്ങില്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ അധ്യാപകരെയും ആദരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ