മാനന്തവാടി

അമലോത്ഭവമാതാ ദേവാലയ തിരുനാള്‍ നാളെ ആരംഭിക്കും

അമലോത്ഭവമാതാ ദേവാലയ തിരുനാള്‍ നാളെ ആരംഭിക്കും

മാനന്തവാടി: മാനന്തവാടി അമലോത്ഭവമാതാ തീര്‍ഥാടനകേന്ദ്രത്തിലെ 179-ാമത് തിരുനാള്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 8 വരെ ആഘോഷിക്കും. 29ന് രാവിലെ 7.30ന് ദിവ്യബലി നടക്കും. തുടര്‍ന്ന് വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ.അബ്രഹാം ആകശാലയില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. സെയ്ന്റ് പോള്‍സ് മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. റിജോയ് പാത്തിവയല്‍ സാഘോഷമായ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും വൈകീട്ടും ദിവ്യബലിയും നൊവേനയുമുണ്ടാകും. 


 ഡിസംബര്‍ ആറിനു രാവിലെ തിരുസ്വരൂപങ്ങള്‍ പൂപ്പന്തലിലെത്തിക്കും. തുടര്‍ന്ന് അടുപ്പ് കത്തിക്കല്‍. രാവിലെ 10നുള്ള ദിവ്യബലിക്ക് കോഴിക്കോട് മതബോധന വിഭാഗം ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ് വെളിയത്ത്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് 4.30ന്് കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍. ഡോ. ജോയി പൈനാടത്ത് ദിവ്യബലിയര്‍പ്പിക്കും. ഏഴ്, എട്ട് തീയതികളിലാണ് പ്രധാന തിരുനാള്‍. ഏഴിനു രാവിലെ ഏഴിനും 10.30നും ദിവ്യബലി, നൊവേന. വൈകീട്ട് നാലിനു ജപമാല, സമൂഹബലി, നൊവേന. മംഗലാപുരം സെയ്ന്റ് ജോസഫ്‌സ് സെമിനാരിഗിരിയിലെ ഫാ. അലക്‌സ് കളരിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് 6.30ന് നഗരപ്രദക്ഷിണം. തുടര്‍ന്ന് ദിവ്യകാരുണ്യ ആശീര്‍വാദം. എട്ടിനു രാവിലെ ഏഴിനു ദിവ്യബലി. രാവിലെ 10.30ന് കോഴിക്കോട് അതിരൂപത  വികാരി ജനറല്‍ മോണ്‍. ഡോ. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ തിരുനാള്‍ സമൂഹബലിയര്‍പ്പിക്കും. ദേവാലയം ചുറ്റി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണത്തിനുശേഷം നേര്‍ച്ചഭക്ഷണ വിതരണം. രാത്രി എട്ടുമുതല്‍ ലൈറ്റ് ഷോ.  ഡിസംബര്‍ ഒന്‍പതിനു രാവിലെ ഏഴിനു ദിവ്യബലി. വൈകീട്ടുള്ള ജപമാല, ദിവ്യബലി, സെമിത്തേരി സന്ദര്‍ശനം എന്നിവയ്ക്കുശേഷം കൊടിയിറക്കുന്നതോടെ തിരുനാള്‍ സമാപിക്കും. 1847 ല്‍ ഫ്രഞ്ച് മിഷനറിമാരാല്‍ സ്ഥാപിക്കപ്പെട്ട അമലോത്ഭവമാതാ തീര്‍ഥാടനകേന്ദ്രം ജില്ലയിലെ രണ്ടാമത്തെ െ്രെകസ്തവദേവലയമാണ്. 2024 ഏപ്രിലിലാണ് ദേവാലയത്തിനു ഗോഥിക് മാതൃകയിലുള്ള പുതിയ കെട്ടിടം നിര്‍മിച്ചത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരി ഫാ. അബ്രഹാം ആകശാലയില്‍, സഹവികാരി ഫാ. ലിബിന്‍ ജോസഫ്. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഷീജാ ഫ്രാന്‍സിസ്, തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.സി. സ്‌റ്റെനിന്‍, ജോയിന്റ് കണ്‍വീനര്‍ മഹേഷ് ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ