മാനന്തവാടി: ജി.വി.എച്ച്.എസ്.എസ്.മാനന്തവാടി ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം നടത്തി. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പൊതിച്ചോര്‍ വിതരണം ചെയ്ത ' പാഥേയം ' പരിപാടി മാനന്തവാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. വി.എസ്.മൂസ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പ്രിന്‍സിപാല്‍ സി.പി സലീം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എ.പി അജീഷ്, അധ്യാപകരായ ബിജുരാജ്, അബ്ദുല്‍ റഷീദ്, അരവിന്ദന്‍ പുതിയപറമ്പത്ത്, പൊതുപ്രവര്‍ത്തകന്‍ റെയ്ഷാദ്, വaളണ്ടിയര്‍ ലീഡര്‍മാരായ അര്‍ഷദ് അന്‍വര്‍, അവന്തിക അനീഷ്, ഋഗ്വേദ കെ.ജെ, ആകാശ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
' പാഥേയം'കാരുണ്യസ്പര്‍ശവുമായി എന്‍.എസ്.എസ്.വളണ്ടിയര്‍മാര്‍
അഭിപ്രായങ്ങൾ (Comments)