ആറാട്ടുതറ: ഗആറാട്ടുതറ വ.ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'മൊഹബ്ബത്ത് ബസാര്‍' ഫുഡ് ഫെസ്റ്റ് നടത്തി. കുട്ടികള്‍ വീടുകളില്‍ നിന്നും സ്വന്തമായി തയ്യാറാക്കിക്കൊണ്ടുവന്ന ഇരുപത്തി നാലില്‍ പരം നാടന്‍ ഭക്ഷണ വിഭവങ്ങള്‍ വിദ്യാര്‍ഥികള്‍ പരസ്പരം പങ്ക് വെച്ച് കഴിച്ചു. ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന തുക വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ക്കായി വിനിയോഗിക്കും. വാര്‍ഡ് കൗണ്‍സിലര്‍ സമിത അനില്‍കുമാര്‍ , എസ് എം.സി ചെയര്‍മാന്‍ ശ്രീജിത്ത് കെ.എല്‍ പ്രിന്‍സിപ്പാള്‍ ഡോ.ശീലത, കൗണ്‍സലര്‍മാരായ ഷബിത, ശരണ്യ ശ്രീജിത്ത്, പോഗ്രാം ഓഫീസര്‍ അബ്ദുല്‍ അസീസ്.എം തുടങ്ങിയവര്‍ പങ്കെടുത്തു.
'മൊഹബ്ബത്ത് ബസാര്‍' ഫുഡ് ഫെസ്റ്റ് നടത്തി
അഭിപ്രായങ്ങൾ (Comments)