മാനന്തവാടി

ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വയനാട് ജില്ലാതല ടിക്കറ്റ് പ്രകാശനം ചെയ്തു

ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വയനാട് ജില്ലാതല ടിക്കറ്റ് പ്രകാശനം ചെയ്തു

കല്‍പ്പറ്റ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. ലോട്ടറി ഏജന്റുമാര്‍ക്ക് ടിക്കറ്റ് കൈമാറിയാണ് പ്രകാശനം നടത്തിയത്. കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ അധ്യക്ഷയായി. ഒന്നാം സമ്മാനത്തുകയായി  25 കോടി രൂപയാണ് ഇത്തവണത്തെ ക്രിസ്മസ്–ന്യൂ ഇയര്‍ ബമ്പര്‍ വാഗ്ദാനം ചെയ്യുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ഇരുപത്തിനാല് പേര്‍ക്കും മുന്നാം സമ്മാനം  10 ലക്ഷം വീതം 24 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 24 പേര്‍ക്കും ലഭിക്കും. ഒരു ടിക്കറ്റിന് 450 രൂപയാണ് വില. 2027 ഫെബ്രുവരി ഒന്നിന് ഉച്ചക്ക് രണ്ടിന് നറുക്കെടുപ്പ് നടക്കും. 


സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ഏജന്റുമാര്‍ക്ക് യഥാക്രമം 50000, 35000, 20000 രൂപ പര്‍ച്ചേസ് െ്രെപസും നല്‍കും. ജില്ലാതലത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ഏജന്റുമാര്‍ക്ക് യഥാക്രമം 5000, 3500 രൂപ പര്‍ച്ചേസ് െ്രെപസും നല്‍കും. നിലവിലെ സുരക്ഷാസംവിധാനങ്ങള്‍ക്ക് പുറമെ ഇത്തവണ ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയില്‍ ഫ്‌ലൂറസെന്റ് മഷിയിലുള്ള അച്ചടി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് അംഗം സുനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എ.വി. ദീപ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ സി.ബി. സന്ദേശ്, അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസര്‍ കെ. ജാലിസ്, സീനിയര്‍ ക്ലര്‍ക്ക് ഗിരീഷ്, ഉദ്യോഗസ്ഥര്‍, ലോട്ടറി ഏജന്റുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ