മാനന്തവാടി

കെ.എസ്.ആര്‍.ടി.ഇ.എ സിഐടിയു മയാത്രയയപ്പ് നല്‍കി

കെ.എസ്.ആര്‍.ടി.ഇ.എ സിഐടിയു മയാത്രയയപ്പ് നല്‍കി

മാനന്തവാടി: ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മിനിമം വേതനം 42000 രൂപയാക്കുക, സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഒക്യുപൈ ഡല്‍ഹി എന്ന പേരില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്ന ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.ഇ.എ സിഐടിയു മാനന്തവാടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. യൂണിറ്റ് സെക്രട്ടറി ജ്ഞാനദാസന്‍ എം പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സിഐടിയു ജില്ലാ കമ്മിറ്റി അംഗം ടി കെ പുഷ്പന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.ഇ.എ സിഐടിയു സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ എം ബിജു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ ജോബി, സംസ്ഥാന കൗണ്‍സിലര്‍ പി.പി ഷീല എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.സമര വളണ്ടിയര്‍മാരായ കെ എം ബിജു, രതീഷ് കേശവന്‍, എം എ ശ്യാംബാബു, കെ എസ് പ്രകാശന്‍, പി എക്‌സ് പത്രോസ്, എന്‍ എസ് പ്രസാദ്, ഇ കെ രവീന്ദ്രന്‍ എന്നിവര്‍ക്ക് ഹാരാര്‍പ്പണം നടത്തി. ജാഫര്‍ തലപ്പുഴ സ്വാഗതവും നൗഫല്‍ ബി ടി നന്ദിയും പറഞ്ഞു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ