മാനന്തവാടി: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മൈനോറിറ്റി വെല്‍ഫെയര്‍) ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന വ്യക്തിത്വ വികസന, കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി 'പാസ്‌വേഡ് 2026-27 ട്യൂണിംഗ്' സംഘടിപ്പിച്ചു. തരുവണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ തേറ്റമല, വെള്ളമുണ്ട, പടിഞ്ഞാറത്തറ, പുളിഞ്ഞാല്‍, ദ്വാരക, തരുവണ എന്നിവിടങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ഇസ്മായില്‍ കെ സ്വാഗതം ആശംസിച്ച ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് അംഗം മുഫീദ തസ്‌നി അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) അജീഷ് കെ പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ആസ്യ മൊയ്തു, വാര്‍ഡ് മെമ്പര്‍ മമ്മൂട്ടി മദനി, എസ്.എം.സി ചെയര്‍മാന്‍ അഷ്‌റഫ് എം.കെ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മനോജ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപിക നിഷ ആന്‍ ജോയ് നന്ദി രേഖപ്പെടുത്തി.
?പരിശീലന പരിപാടിയില്‍ കരിയര്‍ ഗൈഡന്‍സ് വിഷയത്തില്‍ കെ.എച്ച്. ജെറീഷും, വ്യക്തിത്വ വികസനവും ലക്ഷ്യനിര്‍ണ്ണയവും (പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് & ഗോള്‍ സെറ്റിംഗ്) എന്ന വിഷയത്തില്‍ താലിസും ക്ലാസുകള്‍ നയിച്ചു.
അഭിപ്രായങ്ങൾ (Comments)