തേറ്റമല: അറബിക് കലാമേളയില്‍ ഓവറോള്‍ കിരീടവും ജനറല്‍ കലാമേളയില്‍ റണ്ണറപ്പും നേടി ജി.എച്ച്.എസ്. തേറ്റമല.വിദ്യാര്‍ത്ഥികളുടെ മികവുറ്റ പ്രകടനവും അധ്യാപകരുടെ കഠിനാധ്വാനവും രക്ഷിതാക്കളുടെ പിന്തുണയും ഒത്തുചേര്‍ന്നപ്പോള്‍ കലാമേളയില്‍ തേറ്റമലയുടെ വിജയം ഇരട്ടിമധുരമായി. അറബിക് കലാമേളയില്‍ ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്‌കൂള്‍ ജനറല്‍ കലാമേളയില്‍ റണ്ണറപ്പ് സ്ഥാനവും നേടി.വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്‌കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു.
കലാമേളയില്‍ തിളക്കമാര്‍ന്ന നേട്ടവുമായി ജി.എച്ച്.എസ്. തേറ്റമല!
അഭിപ്രായങ്ങൾ (Comments)