മാനന്തവാടി

കലോത്സവ വിജയികളെ ബിജെപി ആദരിച്ചു

കലോത്സവ വിജയികളെ ബിജെപി ആദരിച്ചു

മാനന്തവാടി: വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ ഇനങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനികളായ അര്‍പ്പിത അരുണ്‍, സ്വാതിക നളിന്‍ എന്നിവരെ ബിജെപി പെരുവക ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.എല്‍.പി വിഭാഗം ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അര്‍പ്പിത അരുണ്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ മാനന്തവാടിയിലെ വിദ്യാര്‍ത്ഥിനിയാണ്. ഹൈസ്‌കൂള്‍ വിഭാഗം മലയാളം കഥാരചനയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ സ്വാതിക നളിന്‍ ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയിലെ വിദ്യാര്‍ത്ഥിനിയാണ്.വിദ്യാര്‍ത്ഥിനികളെ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കണിയാരം, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സി.കെ. ദേവദാസ്, സെക്രട്ടറി മുരളീധരന്‍, ബൂത്ത് പ്രസിഡന്റ് ശശി പെരുവക എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ