മാനന്തവാടി

പരിചമുട്ടില്‍ മികവ്; സംസ്ഥാന വേദിയിലേക്ക് ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍

പരിചമുട്ടില്‍ മികവ്; സംസ്ഥാന വേദിയിലേക്ക് ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍

വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പരിചമുട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടി.  കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളിലൊന്നായ പരിചമുട്ട് ആദ്യമായാണ് മത്സര വേദിയില്‍ അവതരിപ്പിക്കുന്നതെന്ന് മത്സരാര്‍ത്ഥി  ബ്രിട്ടോ ബെനഡിക്ട് പറഞ്ഞു. വാളും പരിചയും ഉപയോഗിച്ച് യുദ്ധമുറകളുടെ ചുവടുകളും താളവും സമന്വയിപ്പിച്ചാണ്  കലാരൂപം അവതരിപ്പിക്കുന്നത്. ധൈര്യം, കായികക്ഷമത, ഐക്യം, താളബോധം എന്നിവയുടെ മനോഹരമായ ആവിഷ്‌കാരം കൂടിയാണ് പരിചമുട്ട്. വിദ്യാര്‍ത്ഥികള്‍ നൂറുശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെന്ന്  അധ്യാപകനായ ഫാദര്‍ ബെന്നി ജോര്‍ജു പറഞ്ഞു. സുനില്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പരിശീലനം നേടിയത്. 


അകിഫ് ഫൈസി മുഹമ്മദ് അലി, ബ്രിട്ടോ ബെനഡിക്ട്, അനന്തകൃഷ്ണ, ഡിവിന്‍ ജോ, ബാസിം അബ്ദുള്ള, നെസ്വിന്‍ ജോസഫ്, അര്‍ണവ് കൃഷ്ണ, മുഹമ്മദ് നിഹാല്‍ എന്നിവരാണ് ടീമംഗങ്ങള്‍. സംസ്ഥാന കലോത്സവ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ആവേശത്തിലാണ് വിദ്യാര്‍ഥികള്‍.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ