മാനന്തവാടി

മാനന്തവാടിയിലും സാമൂഹിക വിരുദ്ധര്‍  ഏത്തവാഴകള്‍ വെട്ടി നശിപ്പിച്ചു

മാനന്തവാടിയിലും സാമൂഹിക വിരുദ്ധര്‍  ഏത്തവാഴകള്‍ വെട്ടി നശിപ്പിച്ചു

മാനന്തവാടി: പടച്ചിക്കുന്നില്‍ സാമൂഹിക വിരുദ്ധര്‍ ഏത്തവാഴകള്‍ വെട്ടി നശിപ്പിച്ചു. ആറുവാള്‍ സ്വദേശി ഐക്കരോട്ട് പറമ്പില്‍ ബേബി പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി ചെയ്തിരുന്ന 28 ഏത്തവാഴകളാണ് നശിപ്പിച്ചത്.മൂന്നര ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്തിരുന്ന അയ്യായിരത്തോളം വാഴകളില്‍ 28 എണ്ണമാണ് നശിപ്പിക്കപ്പെട്ടത്. ഇതില്‍ ഒരു വാഴ പൂര്‍ണമായും വെട്ടിമാറ്റിയ നിലയിലും ബാക്കി 27 വാഴകള്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വരഞ്ഞ് നശിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്.രാവിലെ കൃഷിയിടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് വാഴകള്‍ നശിപ്പിക്കപ്പെട്ട വിവരം ആദ്യം കണ്ടത്. തുടര്‍ന്ന് ഉടമയെ വിവരമറിയിക്കുകയായിരുന്നു. വളര്‍ച്ചയെത്തിയ വാഴകള്‍ നശിപ്പിക്കപ്പെട്ടതോടെ വലിയ ആശങ്കയിലാണ് കര്‍ഷകന്‍.
കഴിഞ്ഞ മാസം ഏഴിന് മുട്ടില്‍ ചെലഞ്ഞിച്ചാലിലും സമാനമായ രീതിയില്‍ 1,350 വാഴകള്‍ സാമൂഹിക വിരുദ്ധര്‍ വെട്ടി നശിപ്പിച്ചിരുന്നു.

സംഭവത്തില്‍ ബനാന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകന്‍.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ