മാനന്തവാടി

ഓട്ടോടാക്‌സി വാഹനങ്ങളുടെ മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം: ഐ.എന്‍.ടി.യു.സി.

ഓട്ടോടാക്‌സി വാഹനങ്ങളുടെ മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം: ഐ.എന്‍.ടി.യു.സി.

മാനന്തവാടി: ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള ടാക്‌സി വാഹനങ്ങളുടെ മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് മോട്ടോര്‍ തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി മാനന്തവാടി താലൂക്ക് കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഇന്ധന വിലയും സ്‌പെയര്‍പാര്‍ട്‌സുകളുടെ വിലയും വലിയതോതില്‍ വര്‍ദ്ധിച്ചിട്ടും മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാത്തത് തൊഴിലാളികള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. സമീപകാലത്ത് ഇന്‍ഷൂറന്‍സ് പ്രീമിയം വലിയതോതില്‍ വര്‍ധിപ്പിച്ചിട്ടാണ് കമ്പനികള്‍ മേടിക്കുന്നത്.ഇതെല്ലാം തൊഴിലാളികളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുകയാണ്.ഈ സാഹചര്യത്തില്‍ അടിയന്തരമായി ചാര്‍ജ് വര്‍ദ്ധനവ് നടപ്പാക്കണം.കണ്‍വെന്‍ഷന്‍ ഐ.എന്‍.ടി.യു.സി ദേശിയ പ്രവര്‍ത്തക സമിതി അംഗം ടി.എ.റെജി ഉദ്ഘാടനം ചെയ്തു.യൂണിയന്‍ താലൂക്ക് പ്രസിഡണ്ട് എം.പി.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.എം.കൃഷ്ണന്‍, റഹിം.എ.എസ്, അബ്ദുള്‍ ലത്തീഫ് സി.എച്ച്,രാജേഷ് ടി.ജെ,സജീവന്‍.എസ്, ടി.ബാബു,ഉണ്ണി ഒഴക്കോടി,ജോയി ഒണ്ടയങ്ങാടി പ്രസംഗിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ